UDF CONCLAVE| ‘കേരളത്തിന്റെ നല്ല ഭാവിക്കായി സമഗ്രമായ ഒരു വിദ്യാഭ്യാസ നയം’; യുഡിഎഫ് ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

Jaihind News Bureau
Saturday, August 2, 2025

ഉന്നത വിദ്യാഭ്യാസ മേഖലയിലേ വിവിധ വിഷയങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്തു പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും സമൂല മാറ്റങ്ങളും രൂപപ്പെടുത്തുന്നതിനുള്ള ക്രിയാത്മക ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമാണ് യു.ഡി.എഫ് തലസ്ഥാനത്ത് സംഘടിപ്പിച്ച ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ ഉയര്‍ന്നത്. വിദ്യാഭ്യാസ വിചക്ഷണരും മുന്‍ വൈസ് ചാന്‍സിലര്‍മാരും ഉള്‍പ്പെടെയുള്ള അക്കാഡമിക് വിദഗ്ധര്‍ കോണ്‍ക്ലേവില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി നാളത്തെ കേരളത്തിന്റെ ഭാവി പടുത്തുയര്‍ത്താന്‍ സമഗ്രമായ ഒരു വിദ്യാഭ്യാസ നയം രൂപപ്പെടുത്തുകയാണ് ഇതിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്.

നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം വലിയ തകര്‍ച്ച നേരിടുന്ന കാലഘട്ടത്തില്‍ ഗൗരവതരമായ ചര്‍ച്ചയിലൂടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തി വിദ്യാഭ്യാസമേഖലയില്‍ സമൂലം മാറ്റങ്ങള്‍ വരുത്തുവാന്‍ ലക്ഷ്യമിട്ടാണ് യുഡിഎഫ് ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിലേ വിവിധ വിഷയങ്ങള്‍ ആഴത്തില്‍
വിശകലനം ചെയ്ത കോണ്‍ക്ലേവില്‍ വിദ്യാഭ്യാസമേഖലയിലെ സമൂല മാറ്റങ്ങള്‍ക്ക് പര്യാപ്തമായ ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു.കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സിലബസും കരിക്കുലവും ഉള്‍പ്പെടെ പരിഷ്‌കരിക്കപ്പെടേണ്ട ആവശ്യകതയാണ് വിദഗ്ധ ഉയര്‍ത്തിക്കാട്ടിയത്.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പലായനവും കേരളത്തിലെ പല കോഴ്സുകളിലും വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനുള്ള കാരണങ്ങളും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളും വിവിധ സെക്ഷനുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റ് രൂപീകരണത്തില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളും വൈസ് ചാന്‍സിലര്‍ നിയമനങ്ങളിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോണ്‍ക്ലേവില്‍ ഉയര്‍ന്നു. രാജ്യത്തെയും വിവിധ വിദേശ സര്‍വകലാശാലകളിലെയും വിദ്യാഭ്യാസ വിചക്ഷണരും മുന്‍ വൈസ് ചാന്‍സിലര്‍മാരും ഉള്‍പ്പെടെ ഒട്ടനവധി വിദഗ്ധര്‍ വിവിധ സെക്ഷനുകളില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കോണ്‍ക്ലേവില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി

നാളത്തെ കേരളത്തിന്റെ ഭാവി പടുത്തുയര്‍ത്താന്‍ സമഗ്രമായ ഒരു വിദ്യാഭ്യാസ നയം രൂപപ്പെടുത്തുകയാണ് ഇതിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷം മുന്‍കൈ എടുത്ത് ഗൗരവതരമായി ജനങ്ങളെ ബാധിക്കുന്ന വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇത്തരത്തില്‍ രണ്ട് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുന്നത്.