
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ ഇന്നത്തെ കോടതി വിധി സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും തികഞ്ഞ പരാജയമെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ് എംഎല്‍എ. പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടു. സര്‍ക്കാര്‍ ആര്‍ക്കൊപ്പമെന്ന് വിധിയിലൂടെ തെളിഞ്ഞെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പി.ടി തോമസ് എടുത്ത നിലപാടുകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ പ്രതിഭാഗത്തിനൊപ്പമെന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.