വീരജവാന്മാര്‍ക്ക് ആദരാഞ്ജലിയുമായി മെഴുകുതിരി കത്തിച്ച് നഗരപ്രദക്ഷിണം നടത്തും – കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, April 18, 2023

തിരുവനന്തപുരം:പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 വീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നാളെ (19, ബുധന്‍) ജില്ലാ ആസ്ഥാനങ്ങളില്‍ വൈകുന്നേരം മെഴുകുതിരി കത്തിച്ച് നഗരപ്രദക്ഷിണം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്‍റ് ഗുരുതരമായ വീഴ്ചയാണ് 40 വീരജവാന്മാരുടെ ജീവനെടുത്തതെന്നും ഇക്കാര്യം പ്രധാനമന്ത്രി മറച്ചുവെച്ചെന്നുമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അതിനോടുള്ള പ്രതിഷേധം കൂടി പ്രകടിപ്പിക്കാനാണ് നഗരപ്രദക്ഷിണം നടത്തുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി.