പാലക്കാട് കരിമ്പയില്‍ വിദ്യാർഥികൾക്കിടയിലേക്കു സിമന്‍റ് ലോറി പാഞ്ഞുകയറി; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Jaihind Webdesk
Thursday, December 12, 2024

 

പാലക്കാട്: കല്ലടിക്കോട് സ്കൂൾ‌ വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒരു കുട്ടിക്ക് പരിക്ക്. ലോറിക്കടിയിൽ‌ കുടുങ്ങിയ വിദ്യാർഥികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇര്‍ഫാന, ആയിഷ, മിത, റിദ എന്നീ വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാത്ഥിനി കളാണ് ഇവര്‍. സ്ഥിരം അപകട മേഖലയാണെന്നും കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

കരിമ്പ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലോറിക്കടിയിൽ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. വിവിധ ആംബുലൻസുകളിലായാണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിലെത്തിച്ചത്.