KPCC| ‘മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ കേസ് എടുക്കണം’- സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Friday, July 4, 2025

മനപ്പൂർവമല്ലാത്ത നരഹത്യക്ക് ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. വിവിധ മേഖലകളിലെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസികളുടെ നേതൃത്വത്തില്‍ കോൺഗ്രസ് നടത്തുന്ന സമരസംഗമങ്ങൾക്ക് തിരുവനന്തപുരത്ത് ‘തുടക്കം കുറിക്കുകയായിരുന്നദ്ദേഹം ‘

മത്സ്യത്തൊഴിലാളികളും സാധാരണക്കാരും കൃഷിക്കാരും ആശ വർക്കർമാരും ഉൾപ്പെടെ സമസ്ത മേഖലയിലേയും ജനങ്ങൾ നേരിടുന്നപ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഡിസിസികളുടെ നേതൃത്വത്തില്‍ കോൺഗ്രസ് സ്ഥാനത്താകമാനം സമരസംഗമങ്ങളുംകൂട്ടായ്മയും സംഘടിപ്പിക്കുന്നത്.മനപ്പൂർവമല്ലാത്ത നരഹത്യക്ക് ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് ആദ്യ സമര സംഗമം തിരുവനന്തപുരത്ത് ഉദ്ഘടനം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ആവശ്യപ്പെട്ടു. വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണെന്നദ്ദേഹം പറഞ്ഞു.

തൊട്ടതെല്ലാം കുളമാക്കുന്ന ആളാണ് ആരോഗ്യ മന്ത്രിയെന്ന് ‘ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മുൻ കെപിസിസി പ്രസിഡൻറ് കെ മുരളീധരൻ പറഞ്ഞു. മന്ത്രിയ്ക്ക് സാമാന്യബോധമുണ്ടായിരുന്നുവെങ്കിൽ അപകടം നടന്നപ്പോൾ സ്ഥലം പരിശോധിക്കുവാൻ നിർദ്ദേശിക്കുമായിരുന്നെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യ രംഗം ഇന്ന് മോർച്ചറിയിലിരിക്കുന്ന സ്ഥിതിയിലാണെന്ന് ‘യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. പാലോട് രവി അധ്യക്ഷത വഹിച്ച യോഗത്തിൽകെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാരും ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു. വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ സമര സംഗമ കൂട്ടായ്മ നടക്കും