‘സ്വപ്നയുടെ ആരോപണത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണം’: കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, October 22, 2022

 

കണ്ണൂർ: സ്വപ്നയുടെ ആരോപണത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സ്വപ്നയുടെ വെളിപ്പെടുത്തൽ തെളിവുകൾ വെച്ചിട്ടാണ്. സിപിഎമ്മും മുഖ്യമന്ത്രിയും ഇതിന് മറുപടി പറയണം. സിപിഎമ്മിൽ അല്ലാതെ ഇത്രയും ലൈംഗിക അതിക്രമം മറ്റ് പാർട്ടിയിൽ ഉണ്ടായിട്ടുണ്ടോയെന്നും കെപിസിസി പ്രസിഡന്‍റ് കണ്ണൂരിൽ ചോദിച്ചു.