കടയ്ക്ക് മുന്നില്‍ വഴി തടസപ്പെടുത്തി കാർ പാർക്ക് ചെയ്തു; ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം

Jaihind Webdesk
Sunday, June 30, 2024

 

കൊച്ചി: എറണാകുളം പൊറ്റക്കുഴിയിൽ സെക്യൂരിറ്റി ജീവനക്കാരന് കാറിലെത്തിയവരുടെ മർദ്ദനം. ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രദീപിനാണ് മർദ്ദനമേറ്റത്. വഴി തടസപ്പെടുത്തി ബേക്കറിക്ക് മുമ്പിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനാണ് മർദ്ദനം.

മർദ്ദനത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനത്തില്‍ നിന്നിറങ്ങിയ ആളോട് സെക്യൂരിറ്റി സംസാരിക്കുന്നതിനു പിന്നാലെ  കാറില്‍ നിന്ന് മറ്റൊരാള്‍ ആക്രോശിച്ചുകൊണ്ട് ഇറങ്ങിവരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇയാളെ മറ്റുള്ളവർ ചേർന്ന് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രകോപിതനായ ഇയാള്‍, തടയാന്‍ ശ്രമിച്ചവരെ തള്ളിമാറ്റി സെക്യൂരിറ്റിയെ മർദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.