തേവര എസ്എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസിന് തീപിടിച്ചു, ആളപായമില്ല

Jaihind Webdesk
Wednesday, July 10, 2024

 

എറണാകുളം: തേവര എസ്എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ച് ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അപകട സൂചന ലഭിച്ചതും ബസ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് ഇറക്കി ദൂരേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിന്‍റെ മുൻ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കുട്ടികൾ ബസിലേക്ക് കയറുന്ന സമയത്താണ് തീ പിടിച്ചതെന്നും എന്നാൽ തീപിടിക്കാനുള്ള കാരണം എന്താണെന്നും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.