രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

 

തിരുവനന്തപുരം: ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് പരാതിയിൽ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുമ്പ്  പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ. എമ്മിനെയാണ് സസ്പെൻഡ് ചെയ്തത്.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ സീറാം സംബശിവ റാവുവാണ് നടപടിയെടുത്തത്. നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ’ നടപടി.

ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. മുൻ ഡപ്യൂട്ടി സ്പീക്കർ നഫീസത്ത് ബിബിയുടെ മകളുടെ ഭർത്താവിൽ നിന്നാണ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്.

Comments (0)
Add Comment