തൃശൂരില്‍ റോഡിലെ കുഴിയില്‍ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Jaihind Webdesk
Tuesday, July 19, 2022

 

തൃശൂർ: തൃശൂർ–തളിക്കുളം ദേശീയപാതയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരുവായ് സ്വദേശി സനു വി ജെയിംസ്(29) ആണ് മരിച്ചത്.

എൻഎച്ച് 66 ഗുരുവായൂർ- കൊടുങ്ങല്ലൂർ ദേശീയ പാതയിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. സനു സഞ്ചരിച്ച ബൈക്ക് റോഡിലെ കുഴിയില്‍ പെടുകയായിരുന്നു.