ഇടുക്കി മണിയാറന്‍കുടിയില്‍ വീട്ടിനുള്ളില്‍ നടന്ന പ്രസവത്തില്‍ കുട്ടി മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത് മണിയാറന്‍കുടി ആനകൊമ്പന്‍ സ്വദേശി വിജിയാണ് വീട്ടില്‍ വച്ച് പ്രസവിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും വിജിയെ ആശൂപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ലന്നാണ് വിവരം.
ഇടുക്കി പൊലീസും വാഴത്തോപ്പിലെ ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.