ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Jaihind Webdesk
Thursday, August 8, 2024

 

കോട്ടയം: ഏഴാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി ലൂയിസിന്‍റെ മകൾ ക്രിസ്റ്റൽ ( കുഞ്ഞാറ്റ) ആണ് മരിച്ചത്. ആർപ്പൂക്കര സെന്‍റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച ക്രിസ്റ്റൽ. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് കുട്ടി കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരിക്കവെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.