പ്രതികൾ ഒത്തുതീർപ്പിന് സമ്മർദ്ദം ചെലുത്തി; യു.പിയിൽ ബലാത്സംഗത്തിന് ഇരയായ 16 കാരി ആത്മഹത്യ ചെയ്തു

Jaihind Webdesk
Thursday, August 25, 2022

 

ലക്നൌ: ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 16കാരി ആത്മഹത്യ ചെയ്തു. സംഭൽ ജില്ലയിലെ കുധ്ഫത്തേ​ഹ്​ഗഢ് ​ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.

ബലാത്സംഗപരാതിക്ക് പിന്നാലെ പ്രതികൾ നിരന്തരമായി ഒത്തുതീർപ്പിന് നിർബന്ധിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഭീഷണിയെ തുടർന്നുള്ള സമ്മര്‍ദ്ദം താങ്ങാനാകാതെ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഈ മാസം 15ന് പരാതി നൽകിയെങ്കിലും പൊലീസ് പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന് കുടുംബം ആരോപിച്ചു. തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കാരണം കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപീകരിച്ചിരുന്നു.

പ്രതികളിൽ ഒരാളായ വിരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ ജിനേഷ്, സുവേന്ദ്ര, ബിപിൻ എന്നിവർ ഒളിവിലാണ്. വീട്ടിൽ കിടന്നുറങ്ങിയ പെൺകുട്ടിയ ബലമായി കാട്ടിൽ കൊണ്ടുപോയി നാലു പേർ ചേർന്ന് ബലാത്സം​ഗം ചെയ്യുകയായിരുന്നു.