നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിയെ തുരത്താന്‍ വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താംക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. പോലീസിന്റെ ഈ നിലപാടിനെതിരെ വിമര്‍ശനം ഉയരുകയാണ്. ഇന്നലെയാണ് മീന്‍ പിടിക്കാന്‍ പോയ തോടിന് കുറുകെയുണ്ടായിരുന്ന കമ്പിയില്‍ നിന്നാണ് ഷോക്കേറ്റ് അനന്തു മരണപ്പട്ടത്. നിലവില്‍ കമ്പി സ്ഥാപിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അതേ സമയം അനന്തുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. നിലവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പരിക്കേറ്റ യദു കൃഷ്ണനും ഇവിടെ ചികിത്സയിലാണ്.