തിരുവനന്തപുരം വിതുരയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയില്‍; അന്വേഷണം

Jaihind Webdesk
Sunday, August 18, 2024

 

തിരുവനന്തപുരം: വിതുരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മജയാണ് മരിച്ചത്. വീട്ടിൽ വഴക്കു പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. വിതുര പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.