വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി ; അസമില്‍ കോണ്‍ഗ്രസിന്‍റെ ജനകീയ പ്രകടനപത്രിക

Jaihind News Bureau
Saturday, March 20, 2021

 

5 വാഗ്ദാനങ്ങൾ ഉറപ്പ് നൽകി അസമിലെ കോണ്‍ഗ്രസ് പ്രകടന പത്രിക. അസമിന് മേൽ നടക്കുന്ന കടന്നുകയറ്റങ്ങൾക്ക് എതിരായ പ്രകടനപത്രികയെന്ന് രാഹുൽ ഗാന്ധി. സർക്കാർ കുത്തകകൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ കോണ്‍ഗ്രസ് സാധരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നു. സാധാരണക്കാർക്ക് വേണ്ടി എങ്ങനെ നിലകൊള്ളണം എന്ന് കോണ്‍ഗ്രസിന് വ്യക്‌തമായ ധാരണ ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപിയും ആർഎസ്എസും രാജ്യത്തിന്റെ വിവിധങ്ങളായ സംസ്കാരങ്ങളെ അക്രമിക്കുകയാണ്. ചരിത്രം, ഭാഷാ, ചിന്തകൾ അങ്ങനെ സമസ്ത മേഖലകളെയും ആക്രമിക്കുന്നു. അസമിന് മേൽ നടക്കുന്ന കടന്നു കയറ്റങ്ങൾക്ക് എതിരായ പ്രകടന പത്രികയെന്ന് കോണ്‍ഗ്രസിന്‍റേതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

തേയില തൊഴിലാളികൾക്ക് 365 രൂപ ദിവസ വേതനം. സിഎഎ അസമിൽ നടപ്പാക്കില്ല. 5 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. 2000 രൂപ വീട്ടമ്മമാർക്ക് പ്രതിമാസം നൽകും എന്നിങ്ങനെ ജനകീയ വാഗ്ദാനങ്ങൾ നൽകുന്നതാണ് അസമിലെ കോണ്‍ഗ്രസ് പ്രകടന പത്രിക. സർക്കാർ കുത്തകകൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ കോണ്‍ഗ്രസ് സാധരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് മാനിഫെസ്റ്റോ വ്യക്തമാക്കുന്നു എന്നും നേതാക്കൾ പ്രതികരിച്ചു.