ന്യൂഡല്‍ഹി : ഇന്ത്യ ജനാധിപത്യരാജ്യമല്ലാതായെന്ന് രാഹുല്‍ ഗാന്ധി. സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ രാജ്യത്തിലേക്ക് ഇന്ത്യയെ തരംതാഴ്ത്തിയ സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്താനെപ്പോലെ സ്വേച്ഛാധിപത്യഭരണമെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സ്വതന്ത്ര രാജ്യത്തില്‍ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു. 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.