ന്യൂഡല്‍ഹി : കിഫ്ബിക്ക് എതിരായ ഇഡി നീക്കത്തിനെതിരെ മുഖ്യമന്ത്രി നൽകിയ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അന്വേഷണം മാർച്ച് മുതൽ നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളിൽ ഇടപെടാനാകില്ലെന്നും സുനിൽ അറോറ വ്യക്തമാക്കി.
ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. കിഫ്ബിക്ക് എതിരായ അന്വേഷണം മാർച്ച് മുതൽ നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളിൽ ഇടപെടാനാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
കിഫ്ബിക്ക് എതിരായ അന്വേഷണം പെരുമാറ്റ ചട്ടലംഘനം എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് ഇ.ഡി നീക്കമെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഫെബ്രുവരി 28 ന് നിർമല സീതാരാമൻ നടത്തിയ പ്രസ്താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇ.ഡി കേസിനെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിലുള്ള വാക്പ്പോര് മുറുകുന്നതിനിടെയാണ് സുനിൽ അറോറ നിലപാട് വ്യക്തമാക്കുന്നത്.