‘കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആര് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ?’ ; സിപിഎമ്മിനുള്ളില്‍ പോസ്റ്റർ പോര്

Jaihind News Bureau
Thursday, March 4, 2021

 

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിലുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് എതിരെ എറണാകുളത്ത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. കുന്നത്തുനാട് മണ്ഡലത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്ന് സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പ്രവർത്തകർ പോസ്റ്ററുകള്‍ പതിച്ചു.

‘കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ’ എന്നാണ് പോസ്റ്ററുകള്‍. സ്ഥാനാർത്ഥി നിർണയം പുനപരിശോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും പോസ്റ്ററിലൂടെ ഉന്നയിക്കപ്പെടുന്നു.