ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമെന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ചകൾ പൂർത്തിയാക്കും. വിജയസാധ്യത തന്നെയായിരിക്കും സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡം. പുതുമുഖങ്ങൾക്ക് പരിഗണനയുണ്ടാകും. മാർച്ച് ആദ്യവാരത്തോടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുമെന്നും കെ.സി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.