വി.എൻ.വാസുദേവൻ നമ്പൂതിരി ശബരിമല മേൽശാന്തി

Thursday, October 18, 2018

ശബരിമല മേൽശാന്തിയായി വി.എൻ.വാസുദേവൻ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തിയായി എം.എൻ.നാരായണൻ നമ്പൂതിരിയേയും തെരഞ്ഞെടുത്തു. പാലക്കാട് വരിക്കാശേരി ഇല്ലത്തെ അംഗമായ വാസുദേവൻ നമ്പൂതിരി ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയാണ്. ചെങ്ങന്നൂർ തിരുവൻവണ്ടൂർ മാമ്പറ്റ ഇല്ലത്തിലെ അംഗമാണ് നാരായണൻ നമ്പൂതിരി.