തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരള ക്രിക്കറ്റ് ടീമിനെ സച്ചിന് ബേബി നയിക്കും. സെയ്ദ് മുഷ്തഖ് അലി ട്രോഫിക്ക് ശേഷം വിജയ് ഹസാരെ ട്രോഫിക്ക് ഒരുങ്ങുകയാണ് ടീമുകള്‍. ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സച്ചിന് ബേബി നയിക്കുന്ന ടീമില്‍ ശ്രീശാന്തും ഇടംപിടിച്ചിട്ടുണ്ട്. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫി ട്വന്റി 20യില്‍ സഞ്ജു സാംസണായിരുന്നു കേരളത്തെ നയിച്ചത്.
അതേ സമയം സഞ്ജുവിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ പ്രതികരിച്ച് ശശി തരൂര്‍ രംഗത്തെത്തി. സഞ്ജുവിനെ നീക്കം ചെയ്തത് അത്ഭുതകരമാണെന്ന് ശശി തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി. മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Stunned to see that Kerala has dropped @Im_SanjuSamson as captain despite his stellar performance in the MushtaqAli trophy. The team list has no room for Asif or BasilThampi, two of the best pacers in the state, nor the marvellous batsman RohanPrem. Pettiness is self destructive!
— Shashi Tharoor (@ShashiTharoor) February 8, 2021
കേരള ടീം അംഗങ്ങള്‍ : സച്ചിന് ബേബി (ക്യാപ്റ്റന്‍), രോഹന് എസ്, മുഹമ്മദ് അസറൂദീന്, സഞ്ജു സാംസണ്, വിഷ്ണു വിനോദ്, റോബിന് ഉത്തപ്പ, സല്മാന് നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്, വിനൂപ് എസ്, സിജോമോന്‍ ജോസഫ്, മിഥുന് എസ്, ബേസില്‍ എന്‍പി, അരുണ്‍ എം, നിദീഷ് എം.ഡി, ശ്രീരൂപ് എംപി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെ.ജി