അബുദാബി : യുഎഇയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് , ഏഴു മാസത്തെ യാത്രയ്ക്കു ശേഷം, ഭ്രമണപഥത്തിലേക്ക് അടുത്തത്തോടെ, രാജ്യമെങ്ങും ആവേശവും ആഹ്ളാദവും പടരുന്നു. പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ ലുലുവില്‍, ദി പ്രൗഡ് മൊമെന്റ് തുടങ്ങി.
വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കളുടെ, ആഹ്ളാദവും അഭിമാന നിമിഷങ്ങളുമാണ് ലുലു ഫ്രെയിമിലാക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിവിധ രാജ്യക്കാര്‍ ഈ അഭിമാന നിമിഷത്തില്‍ പങ്കാളികളാകുന്നു. ചൊവ്വാഴ്ച രാത്രി യുഎഇ സമയം, 7.42 നാണ് ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുക. എന്നാല്‍, 24 മണിക്കൂര്‍ മുമ്പേ, രാജ്യത്തിന് ആശംസ നേരാന്‍ ലുലു തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ്.
അതേസമയം, അമ്പതാം വര്‍ഷം ആഘോഷിക്കാന്‍ ഒരുങ്ങുന്ന യുഎഇയ്ക്ക്, ഹോപ്പ് മിഷന് , അഭിമാനവും പ്രതീക്ഷയുമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി പറഞ്ഞു. യുഎഇ ഭരണാധികാരിമാരുടെ ദീര്‍ഘവീക്ഷണം കൂടിയാണ് ഇതിലൂടെ പ്രതിഫലിച്ചത്. അതിനാല്‍, ഈ ചരിത്ര നിമിഷത്തില്‍ രാജ്യത്തിന്റെ നേതൃത്വത്തെയും മാര്‍സ് മിഷന് ടീമിനെയും അഭിനന്ദിക്കുകയാണെന്ന് വ്യവസായി എം എ യൂസഫലി പ്രസ്താവനയില്‍ പറഞ്ഞു.