ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ, കൊവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചു. ഇതനുസരിച്ച്, ഞായറാഴ്ച 4678 പേര്‍ക്ക് കൊവിഡ് രോഗമുക്തി ലഭിച്ചു. ഇതോടെ, രാജ്യത്ത് ചികിത്സയില്‍ ഉള്ള കൊവിഡ് ആക്ടീവ് കേസുകള്‍ ഇരുപതിനായിരത്തില്‍ താഴെയെത്തി. രണ്ടുദിവസം കൊണ്ട് മാത്രം, 1592 പേര്‍ക്ക് കൂടുതലായി രോഗമുക്തി കൂടി. ചികിത്സയില്‍ ഉള്ളത് 19,815 പേര് മാത്രമാണ്.
3,093 പേരില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഏഴു പേര് മരിക്കുകയും ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ, ആകെ മരണം 921 ആണ്. ആകെ രോഗികളുടെ എണ്ണം- 3,26,495 ആയി. 1,92,241 പേരില്‍ പുതുതായി കൊവിഡ് പരിശോധന നടത്തിയപ്പോഴാണ്, 3,093 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വാക്സിനേഷന് നടത്തിയവര്‍ ആകെ 26.8 ദശലക്ഷം ആണ്.