കമ്പ്യൂട്ടർവത്‌ക്കരണത്തിനെതിരെ സമരം , ബജറ്റില്‍ ‘ഡിജിറ്റൽ’ പ്രഖ്യാപനം ; ആർക്കായാലും രോമാഞ്ചം ഉണ്ടാകും ; പരിഹസിച്ച് വി.ഡി സതീശൻ

Jaihind News Bureau
Friday, January 15, 2021

 

തിരുവനന്തപുരം : സംസ്ഥാന ബജറ്റിലെ ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് വി.ഡി സതീശൻ എം.എൽ.എ. രാജീവ് ഗാന്ധി കമ്പ്യൂട്ടർവത്‌ക്കരണം നടപ്പാക്കിയപ്പോൾ സമരം ചെയ്ത സഖാക്കന്മാർ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനേയും, ഡിജിറ്റൽ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേൾക്കുമ്പോൾ ആർക്കായാലും രോമാഞ്ചം ഉണ്ടാകുമെന്നും അദ്ദേഹം  ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വി.ഡി സതീശന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്

രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ ……
ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആർക്കും രോമാഞ്ചമുണ്ടാകും.

https://www.facebook.com/VDSatheeshanParavur/posts/3780908351968102

തോമസ് ഐസക്ക് അവതരിപ്പിച്ചത് ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു . ബജറ്റ് എന്ന പ്രക്രിയയെ ധനമന്ത്രി പ്രഹസനമാക്കി മാറ്റി . ബജറ്റ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും കുറ്റപ്പെടുത്തി. ഇടതു സർക്കാരിന്‍റെ കാലത്ത് ധനമന്ത്രി പ്രഖ്യാപിച്ച ബജറ്റുകളിൽ നടക്കാതെപോയ പദ്ധതികൾ എണ്ണിപറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനം.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന പാഴ് വേലയാണ് പുതിയ ബജറ്റ്. ലാപ്ടോപ്പ് നൽകുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. റബ്ബർ തൊഴിലാളികളെ അവഹേളിക്കുകയും മത്സ്യതൊഴിലാളികളെ കബളിപ്പിക്കുകയും സർക്കാർ ജീവനക്കാരെ ഒന്നാകെ പറ്റിക്കുകയും ചെയ്യുന്നതാണ് ധനമന്ത്രിയുടെ ബജറ്റെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.