ദുബായ് : ലുലു ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ചിന്റെ, 224-ആമത്തെ ശാഖ, ദുബായില്‍ തുറന്നു. യുഎഇയിലെ 75-ആമത് ശാഖയായ ഇത് ദുബായ് ജബല്‍അലി വ്യവസായ മേഖലയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഉദ്ഘാടനം ചെയ്തു.
ജബല്‍അലി വ്യവസായ മേഖലയില്‍ പാസണ്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് ബില്‍ഡിങ്ങിലാണ് ഈ പുതിയ ശാഖ. ജബല്‍അലി മേഖലയിലെ നാലാമത്തെ ശാഖയാണിത്. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ പരിപാടിയില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും എംഡിയുമായ എം.എ. യൂസഫലി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു. വികസനരംഗത്തു സ്വകാര്യ മേഖലയുടെ പ്രാധാന്യം വര്‍ധിക്കുകയാണെന്ന് അബ്ദുല്ല ബിന്‍ തൗഖ് പറഞ്ഞു. വിവിധ രംഗങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിനു വന്‍ സാധ്യതയാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഇതിന് ഉത്തമ ഉദാഹരണമാണ് ലുലു ഗ്രൂപ്പ് എന്നും അദേഹം പറഞ്ഞു. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള അതിവേഗ സേവനമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.
നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള മികച്ച സേവന ശൃംഖലയാണു യാഥാര്‍ഥ്യമാക്കിയതെന്ന് എം.എ. യൂസഫലി പറഞ്ഞു. രാജ്യാന്തര തലത്തില്‍ 224-ആമത്തെ ശാഖ കൂടിയാണിതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. അതിവേഗ സേവനം ഉറപ്പുവരുത്തുന്ന കൂടുതല്‍ ശാഖകള്‍ കൂടി തുറക്കും. മൊബൈല്‍ വഴിയുള്ള സേവനങ്ങളും മികച്ച രീതിയില്‍ മുന്നേറുന്നു.