നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ കുടുംബത്തിന് സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്. മരിച്ച ദമ്പതികളുടെ കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഉറ്റവർ ജീവിച്ചിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ആർക്കും കഴിഞ്ഞില്ല. ആ കുറ്റബോധത്തോടെ തന്നെ കുട്ടികള്‍ക്ക് വീടും സ്ഥലവും എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
അവന്റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല . ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നു .
https://www.facebook.com/shafiparambilmla/posts/3707183085985297