മോദിക്ക് കര്‍ഷകരോട് സംസാരിക്കാന്‍ ധൈര്യമില്ല ; സര്‍ക്കാര്‍ നിലകൊള്ളുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി : കോണ്‍ഗ്രസ്

Jaihind News Bureau
Friday, December 25, 2020

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്ക് കര്‍ഷകരോട് സംസാരിക്കാന്‍ ധൈര്യമില്ലെന്ന് കോണ്‍ഗ്രസ്. ഇതുകൊണ്ടാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും 18000 കോടിയെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ തുക മുഴുവനായി കര്‍ഷകരുടെ കൈകളില്‍ എത്തില്ലെന്നും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അഥിർ രഞ്ജന്‍ ചൗധരി പറഞ്ഞു. കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് താല്‍പര്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയും പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോഴും നിലകൊള്ളുന്നത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.