സ്വപ്‌നയുടെ ശബ്ദരേഖ പരസ്പര സഹായ സഹകരണത്തിന്‍റെ തെളിവ് : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, November 19, 2020

സ്വപ്നാ സുരേഷിന്‍റെതായി പുറത്ത് വന്ന ഫോണ്‍ സംഭാഷണം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്‍റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കരനും സ്വപ്‌നാ സുരേഷും മുഖ്യമന്ത്രിയെ രക്ഷിക്കാനും, മുഖ്യമന്ത്രി തിരിച്ചു ഇവരെ സംരക്ഷിക്കാനും ശ്രമിക്കുന്നു. ശിവശങ്കരൻ പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയാണ് സ്വപ്ന സുരേഷും പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്‍റെ തെളിവാണ് സ്വപ്നാ സുരേഷിന്‍റെതായി പുറത്ത് വന്ന ഫോണ്‍ സംഭാഷണം. ശിവശങ്കരൻ പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയാണ് സ്വപ്ന സുരേഷും പറഞ്ഞത്.

ശിവശങ്കരനും സ്വപ്‌നാ സുരേഷും മുഖ്യമന്ത്രിയെ രക്ഷിക്കാനും, മുഖ്യമന്ത്രി തിരിച്ചു ഇവരെ സംരക്ഷിക്കാനും ശ്രമിക്കുന്നു. സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ NIA ബാംഗ്ലൂരിലേക്ക് പോയപ്പോഴും ഇത്തരത്തിലൊരു ശബ്ദരേഖ പുറത്ത് വന്നിരുന്നു. അന്നും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സ്വപ്ന ശ്രമിച്ചത്. മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും തമ്മിലുള്ള പരസ്പര സഹകരണത്തിൻ്റെ അർത്ഥം എല്ലാവർക്കും മനസ്സിലാകും.

https://www.facebook.com/rameshchennithala/posts/3690558971002582