വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമ്മാണം പുനഃരാരംഭിക്കണം ; അനില്‍ അക്കരയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Monday, November 9, 2020

 

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണം പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സിബിഐ പ്രതി ചേര്‍ത്തതിന് പിന്നാലെ കരാറുകാരായ യൂണിടാക് പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നു. പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കും യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും നാലു കോടി രൂപ കോഴ നല്‍കിയെന്നാണ് യൂണിടാക് ഉടമകളുടെ മൊഴി. ഫ്‌ലാറ്റുകളുടെ നിര്‍മാണം നിലച്ച പശ്ചാത്തലത്തില്‍ ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.