മത്സ്യ തൊഴിലാളികളെ ദ്രോഹിക്കുന്ന അപ്രായോഗികമായ സർക്കാർ ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്നു. മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുയാൻ ലക്ഷ്യമിട്ടു ഇടതു സർക്കാർ പുറപ്പെടുവിച്ച പുതിയ ഓർഡിനൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം സംഘടിപ്പിച്ചു.
മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും എന്ന സർക്കാരിന്റെ വിവാദ ഓർഡിനൻസ് കടലിൽ ഒഴുക്കി സമരക്കാർ പ്രതിഷേധിച്ചു. മത്സ്യ തൊഴിലാളികളികളെ ചൂഷണം ചെയ്തു കരിനിയമം അടിച്ചേൽപ്പിക്കുവാനുള്ള സർക്കാർ നീക്കത്തെ ശക്തമായ പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് കടൽ സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. സിപിഎം നിയന്ത്രണത്തിൽ ഹാർബർ മാനേജ്മെൻറ് കമ്മിറ്റികളും ലാൻഡിംഗ് സെന്ററുകളും കൊണ്ടുവരുവാനുള്ള ഗൂഢനീക്കം ഓർഡിനൻസിൻസിയുടെ ഇടതു സർക്കാർ നടത്തുകയാണെന്ന് ഡിസിസി അധ്യക്ഷ കുറ്റപ്പെടുത്തി.
https://www.facebook.com/BindhuKrishnaOfficial/videos/353401089243300