ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും

Jaihind News Bureau
Friday, October 23, 2020

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പുറത്ത് സഖ്യം ഇല്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തെരഞ്ഞെപ്പിൽ പ്രാദേശിക തലത്തിൽ നീക്കു പോക്ക് ഉണ്ടാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെയുള്ള അന്തിമ പോരാട്ട സമരത്തിന് കേരളപ്പിറവി ദിനത്തിൽ യുഡിഎഫ് തുടക്കം കുറിക്കുമെന്ന് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. കൊച്ചിയിൽ യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

https://www.facebook.com/JaihindNewsChannel/videos/339761697310639

ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടാൻ കൊച്ചിയിൽ ചേർന്ന യു ഡി എഫ് നേതൃയോഗം തീരുമാനിച്ചു. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പുറത്ത് സഖ്യം ഇല്ല. എന്നാൽ പ്രാദേശിക നീക്കു പോക്കാവാമെന്നും യോഗം തീരുമാനിച്ചു.

ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതുകൊണ്ട് യുഡിഎഫിന്പോറൽ പോലും ഏൽക്കുന്നില്ലെന്നും നേതൃയോഗം വിലയിരുത്തി. ജോസ് വിഭാഗം LDF ൽ പോയതു കൊണ്ട് യുഡിഎഫിന്‍റെ പരമ്പരാഗത മേഖലയിൽ വിള്ളൽ ഉണ്ടാവില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്‍റെ ജില്ലാതല സീറ്റ് വിഭജന ചർച്ചകൾ നവംബർ 4 നാരംഭിച്ച് 11 ന് അവസാനിക്കും. ചർച്ചകളിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കും. Nov 1 ന് എല്ലാ വാർഡുകളിലും 10 പേരടങ്ങുന്ന സംഘം സർക്കാരിനെതിരായ വഞ്ചനാ ദിനം ആചരിക്കും. 20,000 Ward ൽ 2 ലക്ഷം പേർ പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്നും കൺവീനർ എം.എം. ഹസൻ പറഞ്ഞു.