അനുഗ്രഹീത നാട്യകലാകാരൻ ആർ എൽ വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിനു ഉത്തരവാദികളായ സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കെപിഎസി ലളിതയേയും സെക്രട്ടറി രാധാകൃഷ്ണൻ നായരേയും അക്കാദമിയിൽ നിന്നു പുറത്താക്കണമെന്ന് മുൻ മന്ത്രി പന്തളം സുധാകരൻ സാംസ്കാരിക മന്ത്രി എ.കെ ബാലനോട് ആവശ്യപ്പെട്ടു. കലാകാരന്മാർക്കുവേണ്ടി പ്രവർത്തിക്കേണ്ട അക്കാദമി ഉന്നതബിരുദമുള്ള രാമകൃഷ്ണനെപ്പോലുള്ളവർക്കു അയിത്തം കൽപ്പിച്ചിരിക്കുന്നത് പ്രാകൃതനടപടിയാണ്. അക്കാദമിയുടെ വാതിൽ കൊട്ടിയടച്ച് ആട്ടിയോടിക്കപ്പെട്ടതിൽ മനംനൊന്താണ് ഇടതുപക്ഷസഹയാത്രികൻ കൂടിയായ രാമകൃഷ്ണൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നത് ഞെട്ടിപ്പിക്കുന്നു. കാരണക്കാരുടെ പേരുകൾ പറഞ്ഞിട്ടും മന്ത്രി ബാലൻ മൗനം പാലിക്കുന്നത് കുറ്റക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്.
കെപിഎസി ലളിത ചെയർപ്ഴ്സണായി ചാർജെടുത്തപ്പോൾ പറഞ്ഞത് സിപിഎം പറയുന്നിടത്ത് ഒപ്പിടാൻ വന്നതാണെന്നാണ്. അക്കാദമികൾ ലളിത ഉൾപ്പടെയുള്ളകലാകാരന്മാരുടേതാണ്. അതു സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും രാമകൃഷ്ണനോട് കാട്ടിയ നെറികേടിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/UDFKeralamOfficial/posts/1034122397032866