ബഹ്‌റൈനിൽ നടക്കുന്ന മൂന്നാം ഘട്ട കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ ആറായിരം പേർ പങ്കാളികളായി

Jaihind News Bureau
Wednesday, September 23, 2020

ബഹ്‌റൈൻ : പ്രതിരോധശേഷിയുണ്ടാക്കുന്ന വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് ഇപ്പോൾ ബഹ്‌റൈനിൽ സാക്ഷ്യം വഹിച്ചത് . യു എ ഇ ആസ്ഥാനമായുള്ള ജി 42 ഹെൽത്ത് കെയർ എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തിയത്. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കൊവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളിയായിരുന്നു. വൈറസിനെതിരെ കൊവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുക്കാൻ വളണ്ടിയർമാരെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നതിനെ തുടർന്ന് ബഹ്‌റൈനിൽ കഴിയുന്ന മലയാളികൾ അടക്കം നിരവധി പേരാണ് താല്‍പര്യം പ്രകടിപ്പിച്ചത്. പതിനെട്ടു വയസിനു മുകളിൽ ഉള്ളവരെ ആണ് വാക്സിൻ പരീക്ഷണത്തിന് പരിഗണിച്ചത്. നിലവിൽ വിവിധ മന്ത്രിമാരടക്കം നിരവധി പ്രമുഖരാണ് വാക്സിൻ പരീക്ഷണത്തിൽ പങ്കുചേർന്നത്.