ഷാര്‍ജയില്‍ കെട്ടിട വാടക ഇടിഞ്ഞു : 10 മുതല്‍ 20 ശതമാനം വരെ കുറവ്

Jaihind News Bureau
Friday, September 4, 2020

 

ദുബായ് : ഷാര്‍ജയുടെ പ്രധാന താമസ കേന്ദ്രങ്ങളില്‍ കെട്ടിട വാടക കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച്, ഷാര്‍ജ കോര്‍ണിഷ് മുതല്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് വരെയുള്ള പ്രധാന മേഖലയിലും വാടക ഇടിഞ്ഞതായി ഷാര്‍ജ പ്രദേശവാസികള്‍ പറഞ്ഞു. മിക്കയിടത്തും ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എന്ന ബോര്‍ഡുകള്‍ സജീവമാണ്.

ഇതോടെ, പുതിയതായി താമസ സ്ഥലം തേടുന്നവര്‍ക്ക് ഇത് ഏറെ ആശ്വാസരമാകുകയാണ്. കൊവിഡ് പ്രത്യാഘാതം ദുബായിക്ക് പിന്നാലെ ഷാര്‍ജയിലും കെട്ടിട വാടകയില്‍ പത്തു മുതല്‍ 20 ശതമാനം വരെ ഇടിവാണ് വരുത്തിയത്. ഷാര്‍ജ അല്‍ വാദ, അല്‍ ഖാന്‍, അല്‍ നഹ്ദ, അല്‍ മംമ്‌സാര്‍, അല്‍ ഖാസ്മിയ, അല്‍ ബുത്തീന, അല്‍ യാര്‍മുഖ്, അബുഷെഗാര, റോള തുടങ്ങിയ കേന്ദ്രങ്ങളില്‍ എല്ലാം വാടക വലിയ രീതിയില്‍ കുറഞ്ഞു.