മനാമ:കൊവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു. കൊല്ലം അർക്കന്നൂർ സ്വദേശി വിളയിൽ വീട്ടിൽ സന്തോഷ് കുമാർ ഗോപിനാഥൻ പിള്ളൈ(44)യാണ് മരിച്ചത്. ഒന്നര വർഷമായി ബഹറൈനിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു.
ഭാര്യ രമ്യ സന്തോഷ്, മകൻ അഭിനവ് സന്തോഷ്. ഇതോടെ ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി