പ്രശസ്ത തെലുങ്ക് സംവിധായകന് എസ്.എസ് രാജമൗലി കൊവിഡ് പോസിറ്റീവ്. താനും കുടുംബാംഗങ്ങളും രോഗബാധിതരാണെന്ന് രാജമൗലി തന്നെയാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. “ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചെറിയ പനി വന്നു. അത് തനിയെ കുറഞ്ഞെങ്കിലും കൊവിഡ് പരിശോധന നടത്തുകയായിരുന്നു. നേരിയ തോതില്‍ കൊവിഡ് ബാധയുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ഞങ്ങള്‍ ഹോം ക്വാറന്റൈനിലാണ്.” രാജമൗലി ഫെയ്സ് ബുക്കില്‍ കുറിച്ചു.