കൊവിഡ് ആശങ്ക ഉയരുന്നു : ഇന്ന് 791 പേര്‍ക്ക് രോഗം ; രണ്ടിടത്ത് സമൂഹവ്യാപനം

Jaihind News Bureau
Friday, July 17, 2020

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ആശങ്ക ഉയരുന്നു∙ ഇന്ന് 791 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യം. തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ സമൂഹവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേർക്കാണ്. 532 പേർക്ക് ഇന്ന് സമ്പർക്കം വഴി രോഗം വന്നു. അതിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 135, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98. ആരോഗ്യ പ്രവർത്തകർ 15, ഐ.ടി.ബി.പി 1, ബി.എസ്.എഫ് 1, കെ.എസ്.ഇ – 7. ഇന്ന് കൊവിഡ് മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തു. തൃശൂർ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധന റിപ്പോർട്ട് പോസിറ്റീവ് ആണ്. പക്ഷേ കൊവിഡ് മരണ പട്ടികയിൽ ഉൾപ്പെടില്ല.

തീരമേഖലയിൽ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഗുരുതര രോഗവ്യാപനം നിലനിൽക്കുന്ന ജില്ലയെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് പോസിറ്റീവ് ആയ 246 കേസുകളിൽ 2 പേർ മാത്രമാണ് വിദേശത്തുനിന്ന് എത്തിയത്. 237 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവർത്തകർ. മൂന്ന് പേരുടെ ഉറവിടം അറിയില്ല. തീരപ്രദേശങ്ങളിൽ പൂർണമായും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാമ്പിളുകൾ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിൽ. 6124 പേർ ആശുപത്രികളില്‍. ഇന്ന് മാത്രം 1,152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6,029 പേർ ചികിത്സയിലുണ്ട്. ആകെ 2,75,900 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 7610 എണ്ണത്തിന്‍റെ ഫലം വരാനുണ്ട്. ആകെ 2,75,900 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 7610 എണ്ണത്തിന്‍റെ ഫലം വരാനുണ്ട്. സെന്‍റിനൽ സർവൈലൻസിൽ 88,903 സാമ്പിളുകൾ ശേഖരിച്ചു. 84,454 സാമ്പിളുകൾ നെഗറ്റീവായി. കേരളത്തിലെ ഹോട്ട് സ്പോട്ട് 205. ഇന്ത്യയിൽ പത്ത് ലക്ഷത്തിലധികം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 35,468 പുതിയ കേസുകൾ. മരണം 680.

തീരമേഖലയെ മൂന്ന് സോണായി തിരിക്കുന്നു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണ്‍, വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാം സോൺ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പൊലീസിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകി. ഈ സംവിധാനത്തിന്‍റെ ചുമതലയിലുള്ള സ്പെഷൽ ഓഫീസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ ആയിരിക്കും. ഇതിന് പ്രത്യേക കൺട്രോൾ റൂം ഉണ്ടാകും. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്.പി ബി കൃഷ്ണകുമാറിനും വേളി മുതൽ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലൻസ് എസ്.പി എ.ഇ ബൈജുവിനുമാണ്.

രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച്:

പോസിറ്റീവ് ആയവർ:

തിരുവനന്തപുരം 246

എറണാകുളം 115

പത്തനംതിട്ട 87

ആലപ്പുഴ 57

കൊല്ലം 47

കോട്ടയം 39

തൃശൂർ 32

കോഴിക്കോട് 32

കാസർഗോഡ് 32

പാലക്കാട് 31

വയനാട് 28

മലപ്പുറം 25

ഇടുക്കി 11

കണ്ണൂർ 9

നെഗറ്റീവ് ആയവര്‍ :

തിരുവനന്തപുരം 8

കൊല്ലം 7

പത്തനംതിട്ട

ഇടുക്കി 5

ആലപ്പുഴ 6

കോട്ടയം 8

എറണാകുളം 5

തൃശൂര്‍ 32

മലപ്പുറം 32

കോഴിക്കോട് 9

വയനാട് 4

കണ്ണൂർ 8

കാസർകോട് 9