ബന്ധു നിയമന വിവാദത്തില്‍ ഇ.പി.ജയരാജനോട് രാജി വച്ച് അന്വേഷണം നേരിടാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രിയും പാർട്ടിയും രാജ്യദ്രോഹ കുറ്റം ചെയ്തവരുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്ത് അന്വേഷണം നടത്താത്തതെന്നും ഇ.പി ജയരാജന് ലഭിക്കാത്ത പ്രിവിലേജ് എം.ശിവശങ്കറിന് എന്തിന് നല്‍കുന്നുവെന്നതും ഉള്‍പ്പെടെ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ച് ജവഹർ ബാലജന വേദി ചെയർമാൻ ഡോ.ജി.വി.ഹരി. സർക്കാർ നാലാം വർഷത്തിലേക്ക് കടന്നതു മുതൽ വിവിധ വിവാദ വിഷയങ്ങളാണ് പ്രതിപക്ഷ നേതാവ് ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. സ്പ്രിംഗളർ, ബെവ് ക്യൂ , പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, ബ്രൂവറി, മണൽ കടത്ത് ഇങ്ങനെ നിരവധി വിവാദമായ വിഷയങ്ങൾ നിരവധിയായിരുന്നുവെങ്കിലും ഈ ആരോപണങ്ങളിലെല്ലാം കിങ്ങ്പിൻ എം.ശിവശങ്കർ എന്ന ഉദ്യോഗസ്ഥനായിരുന്നു. പ്രതിപക്ഷ നേതാവ് പലതവണ അത് ചൂണ്ടിക്കാട്ടിയതും ആണ്. എങ്കിലും മുഖ്യമന്ത്രി ഒരിക്കലും തന്‍റെ വിശ്വസ്തനെ ഒരിക്കലും കൈവിട്ടില്ല. രാജ്യദ്രോഹ കുറ്റം ചെയ്ത പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഖ്യാതി കൈവന്നപ്പോഴും സർക്കാർ കടുത്ത പ്രതിരോധത്തില്‍ ആയപ്പോഴും അവധിയില്‍ പോകാനാണ് നിർദ്ദേശിച്ചത്. അപ്പോഴും പ്രസക്തമാകുന്നത് മറ്റാരോടും ഇല്ലാത്ത ആ പ്രത്യേക താല്‍പര്യം അഥവാ പ്രിവിലേജ് എന്തുകൊണ്ട് എം.ശിവശങ്കറിന് ലഭിക്കുന്നു എന്നതാണെന്നും ജി.വി. ഹരി ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
പൂർണരൂപം വായിക്കാം :
#ഇപിയും_എംഎസും .
ഇ.പി ജയരാജന് ഇല്ലാത്ത #പ്രിവിലേജ്
എം.ശിവശങ്കറിന് എന്തിന് നൽകുന്നു.❓
പിണറായി സർക്കാർ അധികാരമേറ്റ് കൃത്യം 142 ദിവസങ്ങൾ കഴിഞ്ഞപ്പോൾ വ്യവ്യാസ മന്ത്രിയും സർക്കാരിലെ രണ്ടാമനുമായിരുന്ന ഇ.പി.ജയരാജൻ, ബന്ധു നിയമന വിവാദത്തെ തുടർന്ന് മുഖ്യമന്ത്രിയുടേയും സി.പി.എം പാർട്ടി സെകട്ടറിയേറ്റിന്റേയും ശക്തമായ സമ്മർദ്ദത്തെ തുടർന്ന് രാജി വച്ചു. പിന്നീട് വിവാദങ്ങൾ കെട്ടടങ്ങിയപ്പോൾ അദ്ദേഹം വീണ്ടും മന്ത്രിയായി. രാജി വച്ച് അന്വേഷണം നേരിട്ട ഇ.പി.യുടെ നടപടി ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന് ജനങ്ങൾക്കിടയിൽ വലിയ മതിപ്പ് ഉണ്ടാക്കി വിവാദങ്ങൾക്കിടയിലും എന്നാണ് രാഷ്ട്രീയ നിരീക്ഷർ വിലയിരുത്തിയത്. എന്നാൽ പിന്നിടങ്ങോട്ട് നടന്ന പല ഇത്തരം നടപടികളിലും സർക്കാർ വലിയ പ്രതിരോധത്തിൽ ആയപ്പോഴാണ് സമ്മർദ്ദങ്ങൾക്ക് വഴങ്ങി നടപടികൾ കൈക്കൊണ്ടത്. എ.കെ.ശശീന്ദ്രൻ , തോമസ് ചാണ്ടി, ഡോ.ജലീൽ അടക്കം ഒരു പിടി വിഷയങ്ങളിൽ ഈ മെല്ലെപ്പോക്ക് വിശകലനം ചെയ്യതാൽ നമുക്ക് മനസ്സിലാകും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സർക്കാർ നാലാം വർഷത്തിലേക്ക് കടന്നതു മുതൽ വിവിധ വിവാദ വിഷയങ്ങൾ ജനശ്രദ്ധയിലേക്ക് കൊണ്ടു വന്നിരുന്നു. സ്പ്രിംഗളർ, ബെബ്ബ്‌ക്യൂ , പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, ബ്രൂവറി, മണൽ കടത്തടക്കം നിരവധി വിഷയങ്ങൾ അദ്ദേഹം മുന്നോട് വച്ചു. അപ്പോഴെല്ലാം ഈ ആരോപണങ്ങളുടെ #കിങ്ങ്പിൻ എം.ശിവശങ്കർ എന്ന ഉദ്യോഗസ്ഥനാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.. പരിണിതപ്രജ്ഞനും സർവ്വോപരി ആരോപണങ്ങൾ തന്റെ നീണ്ട സർവ്വീസ് കാലഘട്ടത്തിനിടയിൽ കേൾപ്പിക്കാത്ത വ്യക്തി ആയിരുന്നു എന്നതിനാൽ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾ ഏറ്റെടുക്കാൻ പലരും തയ്യാറായില്ല.
കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് രാഷ്ട്രീയ കേരളത്തിനെ ഞെട്ടിച്ച സ്വർണ്ണക്കടത്ത് ഉണ്ടാകുന്നത്. രാജ്യദ്രോഹ കുറ്റം ചെയ്ത പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഖ്യാതി എം. ശിശങ്കറിന് കൈ വന്നതോടെ സർക്കാർ പ്രതിരോധത്തിലായി. ഇരട്ട പദവി വഹിച്ചിരുന്ന വ്യക്തിയെ പദവികളിൽ നിന്ന് മാറ്റി അവധിയിൽ പോകാൻ നിർദ്ദേശിച്ചു. കഥ തുടരും…..
ഇവിടെ ചില പ്രസക്തമായ ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഒരുപാട് ഇല്ല;
3 ചോദ്യങ്ങൾക്ക് ഉത്തരം പ്രതീക്ഷിക്കുന്നു :
📌1. വെറും ബന്ധു നിയമനത്തിന് ഇ.പി.ജയരാജനോട് രാജി വച്ച് അന്വേഷണം നേരിടാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രിയും പാർട്ടിയും രാജ്യദ്രോഹ കുറ്റം ചെയ്തവരുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്ത് അന്വേഷണം നടത്താത്ത് എന്ത് ❓
📌 2. ഇ.പി.ജയരാജന് ഇല്ലാത്ത എന്ത് പ്രിവില്ലേജാണ് എം.ശിവശങ്കറിന് കിട്ടുന്നത് ❓❓
📌 3. ഇ.പി.ജയരാജനെക്കാൾ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനോട് ഇത്ര താത്പര്യം കാണിക്കുന്നത് എന്തിന് ❓❓❓
യുക്തിഭദ്രമായ ഉത്തരം ആർക്കും നൽകാംഡോ.ജി.വി.ഹരി