‘ഫ്‌ളൈ വിത്ത് ഇന്‍കാസ്’ :  100 വിമാന ടിക്കറ്റുകള്‍ നല്‍കി ഇന്‍കാസ് ഷാര്‍ജ തൃശൂര്‍ ജില്ലാ കമ്മിറ്റി

Jaihind News Bureau
Monday, July 6, 2020

ഷാര്‍ജ : ഇന്‍കാസ് യു എ ഇ കേന്ദ്ര കമ്മിറ്റി ആവിഷ്‌കരിച്ച ‘ഫ്‌ളൈ വിത്ത് ‘ഇന്‍കാസ് എന്ന പദ്ധതിയിലേക്ക്, ഇന്‍കാസ് ഷാര്‍ജ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി 100 വിമാന ടിക്കറ്റുകള്‍ നല്‍കി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശാനുസരണമാണിത്. 100 വിമാന ടിക്കറ്റുകളുടെ വിതരണം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി.ജോണ്‍സന്‍ നിര്‍വ്വഹിച്ചു.

ഇന്‍കാസ് ഷാര്‍ജ തൃശൂര്‍ ജില്ല പ്രസിഡണ്ട് കെ എം അബ്ദുല്‍ മനാഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്റി തോമസ് ആമുഖ പ്രസംഗം നടത്തി. ഇന്‍കാസ് ഷാര്‍ജ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന പദ്ധതിയുടെ ഭാഗമായി 64 ടിക്കറ്റുകള്‍ അര്‍ഹരായ പ്രവാസികള്‍ക്ക് നല്‍കിയെന്നും ബാക്കി 36 ടിക്കറ്റുകള്‍ക്ക് രജിസ്‌ട്രേഷന്‍ കഴിഞ്ഞതായും മനാഫ് പറഞ്ഞു. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെല്‍കോണ്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് 100 ടിക്കറ്റ് പ്രാവര്‍ത്തികമാക്കിയത്.

ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്  ടി. എ. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി  ഇന്‍കാസ് ഷാര്‍ജ പ്രസിഡണ്ട് അഡ്വ. വൈ. എ.  റഹീം,  കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ ചന്ദ്രപ്രകാശ് ഇടമന, എസ് എം ജാബിര്‍, ഇ. വൈ. സുധീര്‍, എസ്. ഐ. അക്ബര്‍, ഖാലിദ് തൊയക്കാവ്, മണിലാല്‍, മുബാറക്ക് ഇംബാറക്ക്, ഹാരിസ് കൊടുങ്ങല്ലൂര്‍, അബൂബക്കര്‍ , കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. 100 ടിക്കറ്റ് പദ്ധതിയുടെ മുഖ്യസ്‌പോണ്‍സര്‍ കബീര്‍ ടെല്‍കോണ്‍ നന്ദി രേഖപ്പെടുത്തി.