തിരുവനന്തപുരം : കൊവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ട് പ്രതികള്‍ ചാടിപ്പോയി. തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി അനീഷ്, കൊല്ലം ചിതറ സ്വദേശി മുഹമ്മദ് ഷാൻ എന്നിവരാണ് ക്വാറന്റൈനില്‍ നിന്ന് ചാടിപ്പോയത്. വർക്കല എസ്.ആർ മെഡിക്കൽ കോളേജിലെ ക്വാറന്റൈന് സെന്ററിൽ നിന്നാണ് പ്രതികളെ കാണാതായത്. പുലർച്ചെ ഒരു മണിയോടെ ഇവർ ചടിപ്പോയി എന്നാണ് പ്രാഥമിക നിഗമനം.