കൊവിഡ് : ഷാര്‍ജ ‘ഇന്‍കാസ്’ സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളുടെ നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കി

Jaihind News Bureau
Saturday, July 4, 2020


ഷാര്‍ജ : യുഎഇയിലെ കോണ്‍ഗ്രസ് കൂട്ടായ്മയായ ഇന്‍കാസിന്‍റെ ഷാര്‍ജ കമ്മിറ്റി, കൊവിഡ് കാലത്ത് സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളുടെ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ഭക്ഷണവും മരുന്നും താമസവും വിമാന ടിക്കറ്റുകളുമായുള്ള സഹായങ്ങളാണ് ഇന്‍കാസ് ഷാര്‍ജ നല്‍കി വരുന്നത്.

ഇത്തരം സഹായ-സേവന-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വൈ. എ റഹീം പറഞ്ഞു. ഇത്തരത്തില്‍ , കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങളുടെ 100 ദിനങ്ങള്‍ പിന്നിട്ടത്തിന്റെ സന്തോഷം പ്രവര്‍ത്തകരോടൊപ്പം കേക്ക് മുറിച്ച് പങ്കുവെച്ചു. ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ചന്ദ്രപ്രകാശ് ഇടമന , ടി.പി.അഷ്‌റഫ് , അബ്ദുള്‍ മനാഫ്, ബിജു എബ്രഹാം , മധു തണ്ണോട്ട്, സി.പി, ജലീല്‍, ജിജോ ജേക്കബ്ബ്, റോബിന്‍ പത്മാകരന്‍, മുബാറക്ക്,  വിവിധ ജില്ലാ പ്രസിഡണ്ടുമാരായ രാജശേഖരന്‍ , സാം വര്‍ഗ്ഗീസ്, ഡോ. രാജന്‍ വര്‍ഗ്ഗീസ്, ഈപ്പന്‍ തോമസ്സ് , നവാസ് തേക്കട , പ്രഭാകരന്‍ പന്ത്രോളി , ഭാരവാഹികളായ ഷാന്‍റി തോമസ്സ് , അക്ബര്‍ എസ്.ഐ , ഷാനിഫ്,  എം എസ്സ് കെ. അജിത് കുമാര്‍, ഷാനവാസ് ആയര്‍ , മന്‍സൂര്‍, കെ.വി. ഫൈസല്‍, കൈസ്, ദിജേഷ് , ജുനൈദ് , സയ്യദ് സാഫി, എന്നിവരും ചടങ്ങില്‍ സംസാരിച്ചു.