ഷാര്‍ജ : യുഎഇയിലെ ഗുരുവായൂര്‍ നിവാസികളുടെ കൂട്ടായ്മയായ, ഗുരുവായൂര്‍ എന്‍ ആര് ഐ ഫോറം കൊവിഡ് ദുരിതബാധിതര്‍ക്കായി ആരംഭിച്ച ചാര്‍ട്ടേര്‍ഡ് വിമാനം പുറപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പടെ 168 യാത്രക്കാരുമായുള്ള വിമാനം ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കാണ് പറന്നത്. റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീന് വിമാനം ഫ്ളാഗ് ഓഫ് ചെയ്തു.
ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ. സിദ്ദീഖ് അഹമ്മദ്, റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ.അന്‍വര്‍ അമീന്, ഐ ടി എല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റഫീഖ് മുഹമ്മദ്, ഗുരുവായൂര്‍ എന്‍ ആര് ഐ മുന്‍ പ്രസിഡന്റ് സലിം വി ടി, ഷംജി എലൈറ്റ്, നൗഫല്‍ കരീം, ജബ്ബാര്‍ താജ്, മുഹമ്മദ് ഫൈസല്‍, ഫോറം പ്രസിഡന്റ് നൗഷാദ് കരകെട്ടി, സെക്രട്ടറി മുഹമ്മദ് റഷീദ്, ട്രഷറര്‍ എഡ്വിന് എന്നിവര്‍ക്കൊപ്പം സംഘടനയുടെ മറ്റു ഭാരവാഹികളും വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്കി. ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ ബഹുഭൂരിഭാഗവും ഗുരുവായൂര്‍ മേഖലയില്‍ നിന്നുള്ളവരായിരുന്നു.