കുവൈറ്റില്‍ കൊവിഡ്-19 മൂലം 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 275 ആയി. 683 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 33,823 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 130 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 9,531 ആയി. പുതിയതായി 1,126 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 23,288 ആയി. 10,260 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.