റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 1864 പേര് രോഗമുക്തരാവുകയും 1881 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 22 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 525 ഉം രോഗമുക്തരുടെ എണ്ണം 64,306 ഉം രോഗം ബാധിച്ചവരുടെ എണ്ണം 87,142 ഉം ആയി ഉയര്‍ന്നു