റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് പേര്‍ മരിക്കുകയും 1325 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 157 ആയും രോഗം ബാധിച്ചവരുടെ എണ്ണം 21402 ഉം ആയി ഉയര്‍ന്നു. 169 പേര്‍ക്ക് രോഗം ഭേദമായതോടെ മൊത്തം 2953 പേര്‍ രോഗമുക്തരായി. വിവിധ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സയിലുള്ള 18292 പേരില്‍ 125 പേരുടെ നില ഗുരുതരമാണ്.
മക്ക 356, മദീന 225, ജിദ്ദ 224, റിയാദ് 203, ദമാം 74, ഹുഫൂഫ് 42, ജിസാന്‍ 40, ബുറൈദ 37, അല്‍ഖോബാര്‍ 36, ജുബൈല്‍ 23, തായിഫ് 7, ഖമീസ് മുശൈത്ത് 6, അല്‍ജഫര്‍4, ഖത്തീഫ് 4, ഉനൈസ 4, അല്‍മന്‍ദഖ് 4, തബൂക്ക് 4, മുസാഹ്മിയ 4, ബൈശ് 3, അല്‍ഖുറയാത്ത് 3, അല്‍ഖര്‍ജ് 3, ദര്‍ഇയ 3, അല്‍മിദ്‌നബ് 2, യാമ്പു 2, ഖുലൈസ് 2, ഹഫര്‍ അല്‍ബാത്തിന്‍ 2, ഖുന്‍ഫുദ 2, അല്‍ഖുറൈഅ് 1, അല്‍മിഖവാത്ത് 1, തുറൈബാന്‍ 1, ശറൂറ 1, അല്‍ദീര 1, സാജിര്‍ 1.എന്നിങ്ങനെയാണ് പ്രാദേശിക കണക്ക്.