കേരളത്തില്‍ സാലറി ചലഞ്ചിനായി വാദിക്കുകയും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സിഐടിയു, പിഎം കെയറിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന കേന്ദ്രതീരുമാനത്തിനെതിരെ രംഗത്ത്. തിരുവനന്തപുരം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിലെ ജീനക്കാരാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. സ്ഥാപനം അടഞ്ഞുകിടക്കുന്നതിനാല്‍ തീരുമാനം ഭൂരിപക്ഷം ജീവനക്കാരും അറിഞ്ഞിട്ടില്ലെന്നും തൊഴിലാളികളുടെ പ്രതികരണം അറിഞ്ഞതിനുശേഷം മാത്രമേ ശമ്പളം പിടിക്കാവൂവെന്നും സ്ഥാപനത്തിലെ സിഐടിയു യൂണിയന് സെക്രട്ടറി നല്കിയ കത്തില്‍ പറയുന്നു.