തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പൊലീസിന്റെ ഭക്ഷ്യകിറ്റ് വിതരണം. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ ഉൾപ്പെട്ട വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊതുജനങ്ങൾക്ക് കിറ്റുകൾ നല്കുന്നതിനായി വ്യാപകമായി ഭക്ഷണപദാർത്ഥങ്ങൾ പൊലീസ് സമാഹരിച്ചിരുന്നു. എന്നാൽ ഇത് വിതരണം ചെയ്യുന്നതിന് യാതൊരു മാനദണ്ഡവും സ്വീകരിച്ചില്ല.
ജനങ്ങൾ കൂട്ടത്തോടെ എത്തിയപ്പോൾ അത് തടയാനും പൊലീസ് തയാറായില്ല. മാസ്ക് പോലും ഉപയോഗിക്കാതെയാണ് ആളുകൾ ഒത്തു കൂടിയത്. ആയിരത്തോളം കിറ്റുകയാണ് വിതരണം ചെയ്തത്. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ മത്സ്യ ലേലം പോലും മാറ്റിവെച്ച സാഹചര്യത്തിലാണ് പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ ഉണ്ടായിരിക്കുന്നത്.
https://www.youtube.com/watch?v=1D2qlaD83B4