കൊല്ലം നീണ്ടകരയിൽ എത്തിച്ച പഴകിയ മത്സ്യം ഇന്നും പിടികൂടി. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കൊണ്ടുവന്ന 3500 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ചൂര ഇനത്തിൽ പെട്ട മത്സ്യമാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ട് വന്ന പഴകിയ മത്സ്യങ്ങൾ ഇവിടെ പിടികൂടിയിരുന്നു. മൂന്ന് ദിവസത്തിനിടെ 11000 കിലോ പഴകിയ മത്സ്യമാണ് കൊല്ലം ജില്ലയിൽ പിടികൂടിയത്.