റിയാദ് : സൗദി അറേബ്യയില്‍ 191 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകീട്ട് പ്രഖ്യാപിച്ച 140ന് പുറമെയാണിത്. ഇതോടെ ശനിയാഴ്ച 331 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2370 ആയി ഉയര്‍ന്നു. അര്‍ധരാത്രിയാണ് പുതിയ വിവരം പ്രസിദ്ധീകരിച്ചത്.
നിലവില്‍ റിയാദില്‍ 646 ഉം മക്കയില്‍ 346 ഉം മദീനയില്‍ 216 ഉം പേരും ചികിത്സയിലുണ്ട്. ജിദ്ദ 215, ഖത്തീഫ് 125, ദമാം 110, ഹുഫൂഫ് 41, അല്‍ഖോബാര്‍ 38, ദഹ്റാന്‍ 35, തബൂക്ക് 32, തായിഫ് 25, ഖമീസ് മുശൈത്ത് 15, ഖഫ്ജി 14, ബുറൈദ 13, അല്‍ബാഹ 10, അബഹ 8, റാസ് തന്നൂറ 5, അല്‍റാസ് 4, ബീശ 4, മഹായില്‍ അസീര്‍ 3, അല്‍മുബറസ് 2, ജുബൈല്‍ 2, നജ്റാന് 2, സൈഹാത്ത് 2, അഹദ് റഫീദ 1, അല്‍ബദായിഅ് 1, ദവാദ്മി 1, ഹന്നാകിയ 1, മജ്മ 1, അല്വജ്ഹാ1, ദര്‍ഇയ 1, ഹഫര്‍ അല്ബാത്തിന് 1, സാംത്ത 1, യാമ്പു 1 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
റിയാദില്‍ 44, ജിദ്ദയില്‍ 32, ഖതീഫില്‍ എട്ട്, ഖോബാറില്‍ ആറ്, ദഹ്റാനില്‍ അഞ്ച്, ദമ്മാം, താഇഫ് നാല്, മദീന, ഖമീസ് മുശൈത്ത് മൂന്ന്, ഹൊഫൂഫില്‍ രണ്ട് എന്നിങ്ങിനെയാണ് ഇന്നലെ രാത്രി പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.